ബര്‍ലിന്‍: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജര്‍മ്മനിയിലെത്തി. ഏപ്രില്‍ 21 ന് മ്യൂണിക്ക് വിമാനത്താവളത്തില്‍ എത്തിയ മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ അജിത് ഗുപ്തെ ബൊക്കെ നല്‍കി സ്വീകരിച്ചു. മ്യൂണിക്കില്‍ നിന്നും ജര്‍മ്മന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബര്‍ലിനിലെത്തിയ അദ്ദേഹത്തിന് പൈലറ്റ് അകമ്പടിയായി യുദ്ധവിമാനങ്ങള്‍ അണിനിരന്നത് ഇന്ത്യയോടുള്ള ജര്‍മ്മനിയുടെ ആദരവായി മാറി.
ബര്‍ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിരോധ മന്ത്രിക്ക് ജര്‍മ്മന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മ്യൂണിക്കില്‍ നിന്നും ബര്‍ലിനിലേക്കുള്ള യാത്രയിലുടനീളം ജര്‍മ്മന്‍ പോര്‍വിമാനങ്ങള്‍ രാജ്നാഥ് സിംഗിന്റെ വിമാനത്തിന് സുരക്ഷാ അകമ്പടി സേവിച്ചു. ഒരു വിദേശ പ്രതിരോധ മന്ത്രിക്ക് ജര്‍മ്മനി നല്‍കുന്ന അത്യപൂര്‍വ്വമായ ബഹുമതിയാണിത്.
ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ നാവികസേനയ്ക്കായി ആറ് അത്യാധുനിക മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന 45,000 കോടി രൂപയുടെ ബൃഹദ് കരാറിനെക്കുറിച്ച് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.
'മേക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ചും സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും സംസാരിക്കും.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജര്‍മ്മനി സന്ദര്‍ശിക്കുന്നത് എന്നത് ഈ യാത്രയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഈ സന്ദര്‍ശനം തുടക്കം കുറിക്കുന്നത്.

Comments: